Future tense
सामान्य भविष्यतकाल സാമാന്യ ഭാവികാലം
പുല്ലിംഗം
|
സ്ത്രീലിംഗം
|
ऊँगा (ഊംഗാ)
|
ऊँगी (ഊംഗീ)
|
ओगे (ഓഗേ)
|
ओगी (ഓഗീ)
|
एगा (ഏഗാ)
|
एगी (ഏഗീ)
|
एँगे (ഏംഗേ)
|
एँगी (ഏംഗീ)
|
मैं (മേം) പുല്ലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ऊँगा (ഊംഗാ) എന്നും. मैं (മേം) സ്ത്രീലിംഗ കർത്താവായി വരുമ്പോൾ ऊँगी (ഊംഗീ) എന്നും. तुम (തും) പുല്ലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओगे (ഓഗേ) എന്നും. तुम (തും) സ്ത്രീലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओगी (ഓഗീ) എന്നും. मैं (മേം) ഒഴികെയുള്ള പുല്ലിംഗ ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एगा (ഏഗാ) എന്നും. मैं (മേം) ഒഴികെയുള്ള സ്ത്രീലിംഗ ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एगी (ഏഗീ) എന്നും. तुम (തും) ഒഴികെയുള്ള പുല്ലിംഗ ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एँगे (ഏംഗേ) എന്നും. तुम (തും) ഒഴികെയുള്ള സ്ത്രീലിംഗ ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂ एँगी (ഏംഗീ) എന്നും. ചേർത്താൽ സാമാന്യ ഭാവികാലം കിട്ടും.
मैं (മേം) പുല്ലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ऊँगा (ഊംഗാ) എന്ന് ചേർക്കുന്നു
ഉദാ. ..
मैं आज सिनेमा जाऊँगा (മേം ആജ് സിനേമ ജാഊംഗാ) = ഞാൻ ഇന്ന് സിനിമക്ക് പോകും
मैं आज सिनेमा नही जाऊँगा (മേം ആജ് സിനേമ നഹി ജാഊംഗാ) = ഞാൻ ഇന്ന് സിനിമക്ക് പോകില്ല
मैं घर में ठहरुँगा (മേം ഘർ മേ ഠഹരൂംഗാ) = ഞാൻ വീട്ടിൽ താമസിക്കും
मैं आज किताब ख़रीदूँगा (മേം ആജ് കിതാബ് ഖരീദൂംഗാ) = ഞാൻ ഇന്ന് പുസ്തകം വാങ്ങും
मैं अब नहाकर आऊँगा (മേം അബ് നഹാകർ ആഊംഗാ) = ഞാൻ ഇപ്പോൾ കുളിച്ചിട്ടുവരാം
मैं कल चेन्नई जाऊँगा ( മേം കൽ ചെന്നൈ ജാഊംഗി) = ഞാൻ നാളെ ചെന്നൈയ് പോകും
मैं ज़रूर आऊँगा (മേം ജരൂർ ആഊംഗാ) = ഞാൻ തീർച്ചയായും വരും
मैं अभी लाऊँगा (മേം അബി ലാഊനഗാ) = ഞാൻ ഇപ്പോൾ കോണ്ട്വരാം
मैं (മേം) സ്ത്രീലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ऊँगी (ഊംഗീ) എന്ന് ചേർക്കുന്നു
ഉദാ...
मैं कल एक गीत गाऊँगी (മേം കൽ ഏക് ഗീത് ഗാഊംഗി) = ഞാൻ നാളെ ഓരു പാട്ട് പാടും
मैं कल बाज़ार जाऊँगी (മേം കൽ ബസാർ ജാഊംഗീ) = ഞാൻ നാളെ മാർക്കറ്റിലേക്ക് പോകും
मैं गीत सीखूँगी (മേം ഗീത് സിഖൂംഗീ) = ഞാൻ പാട്ട് പഠിക്കും
तुम (തും) പുല്ലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओगे (ഓഗേ) എന്ന് ചേർക്കുന്നു
ഉദാ..
तुम कल कब आओगे (തും കൽ കബ് ആഓഗേ) = നിങ്ങൾ നാളെ എപ്പോൾ വരും
तुम पैसा कब देंगे (തും പൈസാ കബ് ദേംഗേ) = നിങ്ങൾ പണം എപ്പോൾ തരും
तुम क्या बोलोगे (തും ക്യാ ബോലോഗെ) = നിങ്ങൾ എന്തുപറയും
तुम (തും) സ്ത്രീലിംഗ കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओगी (ഓഗീ) എന്ന് ചേർക്കുന്നു
ഉദാ...
तुम भी हमारे साथ आओगी (തും ഭി ഹമാരേ സാഥ് ആഔഗീ) = നിങ്ങളും ഞങ്ങളുടെ കൂടെ വരുമോ ?
तुम एक गीत गाओगी (തും ഏക് ഗീത് ഗാഓഗി) = നിങ്ങൾ ഒരു പാട്ട് പാടും
तुम ज़रूर आओगी (മേം ജരൂർ ആഓഗീ) = നിങ്ങൾ തീർച്ചയായും വരും
मैं (മേം) ഒഴികെയുള്ള പുല്ലിംഗ ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एगा (ഏഗാ) എന്ന് ചേർക്കുന്നു
ഉദാ...
वह नहीं आयेगा (വഹ് നഹിം ആയേഗാ) = അവൻ വരികയില്ല
वह अब घर में नहीं होगा (വഹ് അബ് ഘർ മേ നഹിം ഹോഗാ) = അവൻ ഇപ്പോൾ വീട്ടിൽ ഉണ്ടാവുകയില്ല
मुहम्मद कल आएगा (മുഹമ്മദ് കൽ ആയേഗാ) = മുഹമ്മദ് നാളെ വരും
क्या मुहम्मद कल आएगा (ക്യാ മുഹമ്മദ് കൽ ആയേഗാ) = മുഹമ്മദ് നാളെ വരുമോ ?
वह अगले शनिवार को आएगा = അവൻ അടുത്ത ശനിയാച വരും
वह कल चेन्नई जाएगा ( മേം കൽ ചെന്നൈ ജായേഗാ) = അവൻ നാളെ ചെന്നൈയ് പോകും
मैं (മേം) ഒഴികെയുള്ള സ്ത്രീലിംഗ ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एगी (ഏഗീ) എന്ന് ചേർക്കുന്നു
ഉദാ...
वह कल आएगी (വഹ് കൽ ആയേഗീ) = അവൾ നാളെ വരും
क्या वह कल आएगी (ക്യാ വഹ് കൽ ആയേഗീ) = അവൾ നാളെ വരുമോ ?
वह आज सिनेमा जाएगी (വഹ് ആജ് സിനേമ ജായേഗി) = അവൾ ഇന്ന് സിനിമക്ക് പോകും
तुम (തും) ഒഴികെയുള്ള പുല്ലിംഗ ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एँगे (ഏംഗേ) ചേർക്കുന്നു
ഉദാ...
आप कल कब पहुँचेंगे = താങ്കൾ നാളെ എപ്പോൾ എത്തും
आप मेरे साथ बाहर आएँगे ? (ആപ് മേരെ സാഥ് ഭാഹർ ആയേംഗേ) = താങ്കൾ എന്റെ കൂടെ പുറത്തേക്ക് വരുമോ?
अध्यापक नहीं आएँगे (അദ്ധാപക് നഹിം ആയേംഗേ) = അദ്ധ്യാപകൻ വരികയില്ല
क्या आज शाम को आप घर में रहेंगे (ക്യാ ആജ് ശാം കൊ ആപ് ഘർ മേ രഹോംഗേ) = താങ്കൾ ഇന്ന് വൈകുന്നേരം വീട്ടിൽ ഉണ്ടാകുമോ ?
हम आज सिनेमा जाएँगे (ഹം ആജ് സിനേമ ജായേംഗി) = ഞങ്ങൾ ഇന്ന് സിനിമക്ക് പോകും
भारत के लोग हिन्दी पढ़ेंगे (ഭാരത് കെ ലോഗ് ഹിന്ദി പഢേംഗേ) = ഭാരതത്തിലെ ജനങ്ങൾ ഹിന്ദി പഠിക്കും
कल ज़रूर आप का पैसा दूँगे (കൽ ജരൂർ ആപ് കാ പൈസാ ദൂംഗാ) = നാളെ തീർച്ചയായും താങ്കളുടെ പൈസ തരും
हम खाना खाने को घर जाएँगे (ഹം ഖാനാ ഖാനേ കൊ ഘർ ജായേംഗേ) = ഞങ്ങൾ ഭകവീട്ടിൽ പോകും
हम चाय पियेंगे (ഹം ചായ് പിയേംഗേ) = ഞങ്ങൾ ചായ കുടിക്കും
अब हम एक साथ जाएँगे (അബ് ഹം ഏക് സാഥ് ജായേംഗേ) = അപ്പോൾ നമുക്ക് ഒരുമിച്ച് പോകാം
तुम (തും) ഒഴികെയുള്ള സ്ത്രീലിംഗ ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂ एँगी (ഏംഗീ) എന്ന് ചേർക്കുന്നു
ഉദാ..
औरतें यह नहीं लेंगी (ഔരതേം യഹ് നഹി ലേംഗീ) = സ്തീകൾ ഇത് എടുക്കുകയില്ല
लड़कियाँ गीत गाएँगी (ലഡ്കിയാം ഗീത് ഗായേംഗീ) = പെൺകുട്ടികൾ പാട്ടുപാടും
हम चाय पिएँगीं (ഹം ചായ് പിയേംഗീ) = ഞങ്ങൾ ചായ കുടിക്കും
लड़कियाँ आज सिनेमा जाएँगी (ലഡ്കിയാം ആജ് സിനേമ ജായേംഗി) = പെൺകുട്ടികൾ ഇന്ന് സിനിമക്ക് പോകും