विभक्ति

വിഭക്തികൾ

काे (കോ) = നെ, യെ, എ, യക്ക്, ന്, ക്ക്
ഉദാ...
किसी काे बुलाकर पूछाे (കിസീ കൊ ബുലാകർ പൂഛോ) ആരെയെങ്കിലും വിളിച്ച് ചോദിക്കൂ
बाहर किसी काे नहीं देखता (ബാഹർ കിസീ കൊ നഹി ദേഖ്താ) പുറത്ത് ആരേയും കാണുന്നില്ല
वह कलम काे हाथ में लेता है (വഹ് കലം കൊ ഹാഥ് മെ ലേത്താ ഹെ) അവൻ പേനയെ കൈയിൽ എടുക്കുന്നു
इस काे मैं अपना घर समझता हूँ (ഇസ് കൊ മേം അപ്നാ സമഝ്താ ഹൂം) ഇതിനെ ഞാൻ എന്റെ വീടായി കണക്കാകുന്നു
इसे मैं अपनी बहन काे देता हूँ (ഇസെ മേം അപ്നി ബഹൻ കൊ ദേതാ ഹൂം) ഇത് ഞാൻ എന്റെ സഹോദരിക്ക് കൊടുക്കുന്നു
मैं अपने देश काे प्यार करता हूँ (മേം അപ്നെ ദേശ് കൊ പ്യാർ കർതാ ഹൂം) ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു

से (സേ) = കൊണ്ട്, ആൽ, ഓട്, ഇൽനിന്ന്, കാൾ, മുതൽ, ഉടെ
ഉദാ...
आप से  )ആപ് സേ) = താങ്കളെ
यह बात मुहम्मद से मत बाेलाे (യഹ് ബാത് മുഹമ്മദ് സെ മത് ബോലൊ) = ഈ കാര്യം മിഹമ്മദിനോട് പറയരുത്
तुम कहाँ से अाते हाे? (തും കഹാം സെ ആതെ ഹൊ) = നിങ്ങൾ എവിടെ നിന്നു വരുന്നു
मैं स्कूल से अाता हूँ (മേം സ്ക്കൂൾ സെ ആതാ ഹൂം) = ഞാൻ സ്ക്കൂളിൽ നിന്നു വരുന്നു
आप से मिलकर ख़ुशी हुई (ആപ് സേ മിൽ കർ ഖുശി ഹുയി) = താങ്കളെ കണ്ടതിൽ സന്തോഷം

का.के.की. (കാ. കേ. കി) = ഉടെ, ന്റെ, ലെ, ഉള്ള
ഉദാ...
मुहम्मद के बडे लडके का नाम (മുഹമ്മദ് കെ ബഡേ ലഡ്കേ കാ നാം) = മുഹമ്മദിന്റെ വലിയ ആൺകുട്ടിയുടെ പേര്
क्या अाप की जेब में पैसा है? (ക്യാ ആപ്കി ജേബ് മെ പൈസാ ഹേ) = താങ്കളുടെ പോക്കറ്റിൽ പണം ഉണ്ടോ ?
भारत के लाेग हिन्दी पढेंगे (ഭാരത് കെ ലോഗ് ഹിന്ദി പഢേംഗേ) = ഭാരതത്തിലെ ജനങ്ങൾ ഹിന്ദി പഠിക്കും
आप का आना कैसे हुआ ? (ആപ് കാ ആനാ കൈസേ ഹുആ) = താങ്കൾ എന്തിനാണ് വന്നത് ?
भगवान का शुक् है (ഭഗവാൻ കാ ശുക്ര് ഹൈ) = ഈശ്വ്വരനു നന്ദി

में (മേം) = ഇൽ, ഉള്ളിൽ
ഉദാ....
हाथ में (ഹാഥ് മെ) = കൈയിൽ
मैदान में (മൈതാൻ മെ) = മൈതാനത്തിൽ
क्लास में (ക്ളാസ് മെ) = ക്ളാസിൽ
हम घर में मलयालम बाेलते हैं (ഹം ഘർ മെ മലയാളം ബോൽതേ ഹെം) = ഞങ്ങൾ വീട്ടിൽ മലയാളമാണ് സംസാരിക്കുന്നത്
नाैकर घर में काम करता है (നൌകർ ഘർ മെ കാം കർതാ ഹേ) = വേലക്കാരൻ വീട്ടിൽ ജോലി ചെയ്യുന്നു 
मैं रात में साेती हूँ (മേം രാത് മെ സോതീ ഹൂം) = ഞാൻ രാത്രിയിലാണ് ഉറങ്ങുന്നത്
घर में छाेटे छाेटे कमरे हैं (ഘർ മെ ഛോട്ടെ ഛോട്ടെ കമ്രേ ഹേം) = വീട്ടിൽ ചെറിയ ചെറിയ മുറികൾ ഉണ്ട്


पर (പർ) = മേൽ, പുറത്ത്
ഉദാ...
 मेज़ पर (മേസ് പർ) = മേശപ്പുറത്ത്
ज़मीन पर (ജമീൻ പർ) = തറയിൽ
अाप कुर्सी पर बैठिये (ആപ് കുർസി പർ ബൈഠിയേ) = താങ്കൾ കസേരമേൽ ഇരുന്നാലും
मेज़ पर क्या क्या हैं? (മേജ് പർ ക്യാ ക്യാ ഹേം) = മേശപുറത്ത് എന്തെല്ലാം ഉണ്ട് ?
मेज़ पर एक किताब है (മേജ് പർ ഏക് കിത്താബ് ഹെ) = മേശപുറത്ത് ഒരു പുസ്തകം ഉണ്ട്