तू ,तुम ,आप Voice

तू (തൂ) तुम (തും) आप (ആപ്) പ്രയോഗങ്ങൾ

तू (തൂ) = നീ തന്നിൽ എളിയവരെ സംബോധനം ചെയ്യുന്നതിനാണ് तू 'തൂ' എന്ന പ്രയോഗം ഉപയോഗിക്കുന്നത്
തൂ കർത്താവായി വരുമ്പോൾ ക്രിയാരൂപങ്ങളെ അതെ രൂപത്തിൽ തന്നെ പ്രയോഗിക്കുന്നു
ഉദാ..
तू आ (തൂ ആ) = നീ വരിക
तू जा (തൂ ജാ) = നീ പോവൂക
तू चल (തൂ ചൽ) = നീ നടക്കുക
तू बाेल (തൂ ബോൽ) = നീ പറയുക
तू लिख (തൂ ലിഖ്) = നീ എഴുതുക
तू खेल (തൂ ഖേൽ) = നീ കളിക്കുക
तू दौड़ (തൂ ദൌഡ്) = നീ ഓടുക
तू कर (തൂ കർ) = നീ ചെയ്യുക
तू खा (തൂ ഖാ) = നീ തിന്നുക
तू बैठ (തൂ ബൈഠ്) = നീ ഇരിക്കുക
तू पढ़ (തൂ പഢ്) = നീ വായിക്കുക
तू सुन (തൂ സുൻ) = നീ കേൾക്കുക
तू साे (തൂ സൊ) = നീ ഉറങ്ങുക

സമന്മാരോട് സംബോധന ചെയ്യുന്നതിനാണ് तुम 'തും' എന്ന പ്രയോഗം ഉപയോഗിക്കുന്നത്
തും കർത്താവായി വരുമ്പോൾ ക്രിയയോട്കൂടി आे ഓ' എന്ന സ്വരം ചേർക്കുന്നു
അപ്പോൾ ക്രിയകൾക്ക് 'വിൻ' എന്ന അർത്ഥവ്യപ്തി കിട്ടും
ഉദാ...
तुम आआे (തും ആഓ) = നിങ്ങൾ വരുവിൻ
तुम जाआे (തും ജാഓ) = നിങ്ങൾ പോകുവിൻ
तुम चलाे (തും ചലൊ) = നിങ്ങൾ നടക്കുവിൻ
तुम बाेलाे (തും ബോലൊ) = നിങ്ങൾ പറയുവിൻ
तुम लिखाे (തും ലിഖൊ) = നിങ്ങൾ എഴുതുവിൻ
तुम खेलाे (തും ഖേലോ) = നിങ്ങൾ കളിക്കുവിൻ
तुम दाैडाे (തു ദൌഡൊ) = നിങ്ങൾ ഓടുവിൻ
तुम कराे (തും കരൊ) = നിങ്ങൾ ചെയ്യുവിൻ
तुम खाअाे (തും ഖാഓ) = നിങ്ങൾ തിന്നുവിൻ
तुम बैठाे (തും ബൈഠൊ) = നിങ്ങൾ ഇരിക്കുവിൻ
तुम पढाे (തും പഢോ) = നിങ്ങൾ വായിക്കുവിൻ
तुम सुनाे (തും സുനൊ) = നിങ്ങൾ കേൾക്കുവിൻ
तुम नहअाे (തും നഹാഓ) = നിങ്ങൾ കുളിക്കുവിൻ
तुम साेअाे (തും സൊഓ) = നിങ്ങൾ ഉറങ്ങുവിൻ

आप (ആപ്) = താങ്കൾ തന്നിലുയർന്നവരോട് സംബോധന ചെയ്യുന്നതിനാണ് आप 'ആപ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്
आप (ആപ്) താങ്കൾ കർത്താവായി വരുമ്പോൾ ക്രിയയോട്കൂടെ इये  'ഇഎ' എന്ന സ്വരം ചേർക്കുന്നു
ഉദാ...
आप आइये (ആപ് ആയിയേ) = താങ്കൾ വന്നാലും
आप जाइये (ആപ് ജായിയേ) = താങ്കൾ പോയാലും
आप चलिये (ആപ് ചലിയേ) = താങ്കൾ നടന്നാലും
आप बाेलिये (ആപ് ബോലിയേ) = താങ്കൾ പറഞ്ഞാലും
आप लिखिये (ആപ് ലിഖിയേ) = താങ്കൾ എഴുതിയാലും
आप खेलिये (ആപ് ഖേലിയേ) = താങ്കൾ കളിച്ചാലും
आप दाैडिये (ആപ് ദൌഡിയേ) = താങ്കൾ ഓടിയാലും
आप खाइये (ആപ് ഖായിയേ) = താങ്കൾ തിന്നാലും
आप बैठिये (ആപ് ബൈഠിയേ) = താങ്കൾ ഇരുന്നാലും
आप पढ़िये (ആപ് പഢിയേ) = താങ്കൾ വായിച്ചാലും
आप सुनिये (ആപ് സുനിയേ) = താങ്കൾ കേട്ടാലും
आप नहाइये (ആപ് നഹായിയേ) = താങ്കൾ കുളിച്ചാലും
आप सोइये (ആപ് സൊയിയേ) = താങ്കൾ ഉറങ്ങിയാലും