संभाव्य भविष्यत्काल (സംഭാവ്യ ഭാവികാലം)
ആഗ്രഹം, ആജ്ഞ, അനുവാദം, സംശയം, ഇങ്ങനെയുള്ള വാക്യങ്ങളെ സൂചിപ്പിക്കുന്നതാണ് സംഭാവ്യ ഭാവികാലം എന്നു പറയുന്നത്
ऊँ (ഊം)
|
ओ (ഓ)
|
ए (ഏ)
|
एँ (ഏം)
|
मैं (മേം) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ऊँ (ഊം) എന്നും. तुम (തും) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओ (ഓ) എന്നും. मैं (മേം) ഒഴികെയുള്ള ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ए (ഏ) എന്നും. तुम (തും) ഒഴികെയുള്ള ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി एँ (ഏം) എന്നും. ചേർത്താൽ സംഭാവ്യ ഭാവികാലം കിട്ടും.
मैं (മേം) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ऊँ (ഊം) എന്ന് ചേർക്കുന്നു
ഉദാ. ..
मैं घर जाऊँ ? (മേം ഘർ ജാഊം) = ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ
मैं क्या करुँ (മേം ക്യാ കരൂം) = ഞാൻ എന്താ ചെയ്യേണ്ടത്
क्या मैं उसे बुलाऊँ (ക്യാ മേം ഉസേ ബുലാഊം) = ഞാൻ അവനെ വിളിക്കട്ടെ
मैं किताब पढ़ूँ (മേം കിതാബ് പഢൂം) = ഞാൻ പുസ്തകം വായിക്കട്ടെ
मैं एक कथा कहूँ (മേം ഏക് കഥാ കഹൂം) = ഞാൻ ഒരു കഥ പറയാം
मैं सुनूँ (മേം സുനൂം) = ഞാൻ കേൾക്കാം
तुम (തും) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ओ (ഓ) എന്ന് ചേർക്കുന്നു
ഉദാ..
जल्दी आओ (ജൽദീ ആവോ) = പെട്ടെന്ന് വരൂ
जल्दी करो (ജൽദീ കരോ) = പെട്ടെന്ന് ച്ചെയ്യൂ
कुछ समय यहीं ठहरो (കുഛ് സമയ് യഹീം ഠഹറോം) = കുറച്ച് സമയം ഇവിടെ നിൽക്കൂ
तुम सब लोग सुनो (തും സബ് ലോഗ് സുനൊ) = നിങ്ങളെല്ലാവരും കേട്ടോളു
तुम जाओ (തും ജാഓ) = നിങ്ങൾ പൊയ്ക്കോളൂ
तुम बोलो (തും ബോലൊ) = നിങ്ങൾ പറയുവിൻ
तुम यहाँ बैठो (തും യഹാം ബൈഠൊ) = നിങ്ങൾ ഇവിടെ ഇരിക്കൂ
दरवाज़ा खोलो(ദർവാജാ ഖോലോ) = വാതിൽ തുറക്കൂ
तुम अभी मत जाओ (തും അബി മത് ജാഓ) =നിങ്ങൾ ഇപ്പോൾ പോകരുത്
इसको वहाँ रखो (ഇസ്കോ വഹാം രഖോ) = ഇത് അവിടെ വയ്കൂ
दो चाय लाओ (ദോ ചായ് ലാഓ) = രണ്ട് ചായ കൊണ്ടു വരൂ
मैं (മേം) ഒഴികെയുള്ള ഏകവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി ए (ഏ) എന്ന് ചേർക്കുന്നു
ഉദാ...
वह धर जाए (വഹ് ഘർ ജായെ) = അവൻ വീട്ടിൽ പൊയ്ക്കോട്ടെ
मुहम्मद कल यहाँ अाए (മുഹമ്മ്ദ് കൽ യഹാം ആയെ) = മുഹമ്മദ് നാളെ ഇവിടെ വരണം
वह वाप्पस कब आए (വഹ് വാപ്പസ് കബ് ആയെ) = അവൻ എപ്പോൾ മടങ്ങിയെത്തും ?
तुम (തും) ഒഴികെയുള്ള ബഹുവചന കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി यें (യേം) ചേർക്കുന്നു
ഉദാ...
अब हम क्या करें (അബ് ഹം ക്യാ കരേം) = ഇനി നമ്മൾ എന്തു ചെയ്യും
हम बाहर जायें (ഹം ബാഹർ ജായേം) = ഞങ്ങൾ പുറത്ത് പൊയ്ക്കോട്ടെ
हम किताबें खोलें (ഹം കിതാബെ ഖോലേം) = നമുക്ക് പുസ്തകങ്ങൾ തുറക്കാം
डाक्टर को बुलवाओं (ഡോക്ടർ കോ ബുലാവോ) = ഡോക്ടറെ വിളിക്കുക
हम इस होटल में चाय पियें (ഹം ഇസ് ഹോട്ടൽ മെ ചായ് പിയേം) = നമുക്ക് ഈ ഹോട്ടലിൽ ചായ കുടിക്കാം