Diffrences between these verbs (कर, ले, दे, पी)

कर (കർ) = ചെയ്യുക,  ले (ലെ) = എടുക്കുക,
दे (ദെ) = തരുക, കൊടുക്കുക,  पी (പീ) = കുടിക്കുക

तू (തൂ) കർത്താവായി വരുമ്പോൾ कर, ले, दे, पी, എന്നീ ക്രിയകൾ അതേ രൂപത്തിൽ പ്രയോഗിക്കുന്നു
ഉദാ...
तू यह काम कर (തൂ യഹം കാം കർ) = നീ ഈ ജോലി ചെയ്യുക
तू यह किताब ले (തൂ യഹ് കിത്താബ് ലെ) = നീ ഈ പുസ്തകം എടുക്കുക
तू एक रुपया दे (തൂ ഏക് രൂപയാ ദൊ) = നീ ഒരു രൂപ തരുക
तू पानी पी (തൂ പാനി പീ) = നീ വെള്ളം കുടിക്കുക

तुम (തും) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടെ आे (ഒ) എന്ന ചേർക്കണം അങ്ങനെയാണല്ലൊ നാം മനസ്സിലാക്കിയിരിക്കുന്നത് എന്നാൽ. दे (ദെ), ले (ലെ), എന്നീ ക്രിയകൾക്ക് വ്യത്യാസമുണ്ട്.  दे (ദെ)  दाे (ദൊ), എന്നും ले (ലെ) लाे (ലൊ) എന്നും ആയിട്ടാണ് മാറുന്നത്
ഉദാ ...
तुम एक रुपया दाे (തും ഏക് രൂപയാ ദൊ) = നിങ്ങൾ ഒലു രൂപ തരുവിൻ
एक कलम दाे (ഏക് കലം ദൊ) = ഒരു പേന രുവിൻ
तुम यह किताब लाे (തും യഹ് കിത്താബ് ലൊ) = നിങ്ങൾ ഈ പുസ്തകം എടുക്കുവിൻ
तुम हाथ में कलम लाे (തും ഹാഥ് മെ കലം ലൊ) = നിങ്ങൾ കൈയിൽ പേന എടുക്കുവിൻ

आप (ആപ്) കർത്താവായി വരുമ്പോൾ ക്രിയയോടുകൂടി इये (ഇഎ) എന്നാണല്ലോ ചേർക്കേണ്ടത്. എന്നാൽ कर (കർ) ले (ലെ) दे (ദെ) पी (പീ) എന്നീ ക്രിയകൾക്ക് വ്യത്യാസമുണ്ട്. कर (കർ) कीजिये (കീജിയെ) എന്നും ले (ലെ) लीजिये (ലീജിയെ) എന്നും दे (ദെ) दीजिये (ദീജിയെ) എന്നും पी (പീ) पीजिये (പീജിയെ) എന്നും ആയിട്ടാണ് മാറുന്നത്
ഉദാ....
आप यह काम कीजिये (ആപ് യഹ് കാം കീജിയെ) = താങ്കൾ ഈ ജോലി ചെയ്താലും
यह काम मत कीजिये (യഹ് കാം മത് കീജിയെ) = ഈ ജോലിചെയ്യരുത്
वह पुस्तक मुझे दीजिये (വഹ് പുസ്തക് മുഝേ ദീജിയെ) = ആ പുസ്തകം എനിക്ക് തന്നാലും
आप एक रुपया दीजिये (ആപ് ഏക് രൂപയാ ദീജിയെ) = താങ്കൾ ഒരു രൂപ തന്നാലും
आप यह किताब लीजिये (ആപ് യഹ് കിത്താബ് ലീജിയെ) = താങ്കൾ ഈ പുസ്തകം എടുത്താലും
आप दूध पीजिये (ആപ് ദൂധ് പീജിയെ) = താങ്കൾ പാല് കുടിച്ചാലും
आप पानी मत पीजिये (ആപ് പാനി മത് പീജിയെ) = താങ്കൾ വെള്ളം കുടിക്കരുത്
चाय पीजिये (ചായ് പീജിയെ) = ചായ കുടിച്ചാലും